മുന്നോട്ടെടുത്ത ട്രെയിനിനിടയിൽ പെട്ട് യുവതിയുടെ ഇടതുകാല് പാദമറ്റു. ഗുരുതരമായി പരിക്കേറ്റ പയ്യാവൂർ സ്വദേശിനി മിനി ജോസഫിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ രാവിലെ 7.15 നാണ് അപകടം നടന്നത്. തിരുവനന്തപുരം - ലോകമാന്യതിലക് ട്രെയിനിൽ തിരൂരേക്ക് യാത്ര ചെയ്യാനെത്തിയ പയ്യാവൂർ സ്വദേശിനി മിനി ജോസഫാണ് (47) അപകടത്തിൽ പെട്ടത്. എ.സി കമ്പാർട്ട്മെൻ്റിൽ കയറിയ യുവതി മാറി കയറാനുള്ള ശ്രമത്തിനിടെ ഇറങ്ങുമ്പോഴായിരുന്നു അപകടം.