തിരുവനന്തപുരം: വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത സാമൂഹികസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളെ പദ്ധതിയിൽ നിന്ന് അടുത്തമാസം പുറത്താക്കും. സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുളള അവസാന തീയ്യതി ഈ മാസം 28 ആണ്.സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന മുറയ്ക്ക് പ്രാദേശിക സർക്കാർ സെക്രട്ടറി പെൻഷൻ പുനസ്ഥാപിച്ചു നൽകുന്നതാണ്. എന്നാൽ വരുമാന സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്ത കാരണത്താൽ തടയപ്പെടുന്ന പെൻഷൻ കുടിശ്ശികയ്ക്ക് ഗുണഭോക്താവിന് അർഹതയുണ്ടായിരിക്കില്ല.ഒരു ലക്ഷം രൂപ കുടുംബ വരുമാന പരിധി കർശനമാക്കാനാണ് തീരുമാനം. വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത സാമൂഹികസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് 2023 മാർച്ച് മാസം മുതൽ പെൻഷനുകൾ അനുവദിക്കുന്നതുമല്ല.
