വിജയ് മനുഷ്യത്വം ഇല്ലാത്ത നേതാവാണെന്നും ആദ്യം ഉത്തരവാദിത്തം ഏറ്റെടുക്കാൻ പഠിക്കണം എന്ന് പറഞ്ഞ കനിമൊഴി ദുരന്തത്തിന് ഡിഎംകെയെ പഴിക്കുന്നത് എന്തിന്? എന്നും ചോദിച്ചു. കൂടാതെ വിജയ്ക്ക് മനസാക്ഷിയില്ല. സ്വന്തം സുരക്ഷമാത്രം നോക്കി കരൂരിൽ നിന്ന് വിജയ് ചെന്നൈയിലേക്ക് വന്നു. വിജയ്ക്ക് അവിടെ നിൽക്കാൻ കഴിയില്ലെങ്കിൽ മറ്റ് നേതാക്കളെ ആശുപത്രിയിലേക്ക് വിടണമായിരുന്നു. ഉത്തരവാദിത്തമില്ലാത്ത പ്രവർത്തിയാണ് വിജയിൽ നിന്ന് ഉണ്ടായത്. വിജയ് കരൂരിൽ നിൽക്കണമായിരുന്നു. ഇപ്പോഴും ടിവികെ നേതാക്കൾ ആശുപത്രിയിൽ എത്തിയിട്ടില്ല എന്നും കനിമൊഴി പറഞ്ഞു.