തിരുവനന്തപുരം കരമനയിലുണ്ടായ ബൈക്ക് അപകടത്തിൽ മൂന്നുപേർ മരിച്ചു. നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, ഇതരസംസ്ഥാനത്തൊഴിലാളിയായ റ്വിതിക് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. ബൈക്ക് നടപ്പാതയിലിടിച്ചായിരുന്നു അപകടം. ഹോട്ടൽത്തൊഴിലാളികളായ മൂന്നുപേരും ഒരു ബൈക്കിലാണ് യാത്രചെയ്തിരുന്നത്. പുലർച്ചെ ജോലി കഴിഞ്ഞ് മടങ്ങവേയായിരുന്നു സംഭവം.












































































