സംസ്ഥാന ബഡ്ജറ്റ് ഇന്ന് രാവിലെ 9 മണിക്ക് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിക്കും. 15000 കോടിയുടെ വരുമാന വർധനവാണ് ബഡ്ജറ്റിലൂടെ ലക്ഷ്യമിടുന്നത്. മന്ത്രി കെ.എൻ ബാലഗോപാലിൻ്റെ രണ്ടാമത്തെ സമ്പൂർണ ബഡ്ജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. ബഡ്ജറ്റിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിർദേശങ്ങൾക്കായിരിക്കും ഊന്നൽ നൽകുക. വിവിധ ഫീസുകളിലും പിഴകളിലും വർധനവുണ്ടാകാനും സാധ്യതയുണ്ട്. ഭൂമിയുടെ രജിസ്ട്രേഷൻ ഫീസ് ഉയർത്തിയേക്കും. ഇത്തവണത്തെ ബഡ്ജറ്റിൽ ആനുകൂല്യങ്ങൾ വർധിപ്പിച്ചേക്കില്ലെന്നാണ് സൂചന. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കൂടി പശ്ചാത്തലത്തിലാണ് മന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് ബഡ്ജറ്റ് അവതരിപ്പിക്കുന്നത്.
