തിരു.: ഫിസിക്കൽ ട്രെയിനിങ് പീരിയഡുകളിൽ പഠിപ്പ് വേണ്ടന്ന് സർക്കാർ. പി.ടി. പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ബാലാവകാശ കമ്മീഷനിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
സംസ്ഥാനത്തെ മൂന്ന് മുതൽ പന്ത്രണ്ട് വരെയുളള ക്ലാസുകളിൽ കലാ-കായിക വിനോദങ്ങൾക്കുള്ള പി.ടി. പീരിയഡിന്റെ സമയങ്ങളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. _പ്രാദേശിക വാർത്തകൾ_ ഇത് കുട്ടികളുടെഅവകാശങ്ങൾകവർന്നെടുക്കുന്നതിന് തുല്യമാണെന്ന് ഉത്തരവിൽ പറയുന്നു. ഇത് സംബന്ധിച്ച് വിദ്യാർത്ഥികളാണ് സംസ്ഥാന ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയത്.