ബംഗ്ലാദേശിനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ ആശ്വാസജയം തേടി ഇന്ത്യ ഇന്ന് ഇറങ്ങും. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ബംഗ്ലാദേശ് 2-0 ന് മുന്നിലാണ്. രണ്ടാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ കൈവിരലിന് പരിക്കേറ്റ ക്യാപ്റ്റൻ രോഹിത് ശർമ മുംബൈയിലേക്ക് മടങ്ങി. പേസർ ദീപക് ചഹറും കളിക്കില്ല. അക്സർ പട്ടേലും പരിക്കിന്റെ പിടിയിലാണ്. രോഹിത്തിന് പകരം കെ.എൽ രാഹുലാണ് ഇന്ത്യയെ നയിക്കുക ഇന്ന്. 11.30നാണ് മത്സരം.
