കൊച്ചി: ഹൈന്ദവരുടെ ആരാധനാമൂർത്തിയായഗണപതിയെക്കുറിച്ചുള്ള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്റെ പ്രസ്താവന മതസ്പർദ്ധ വളർത്തുന്നതാണെന്നുംതികച്ചുംപ്രതിഷേധാർഹമാണെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി.
ഭരണഘടനാപരമായ ഉത്തരവാദിത്തം വഹിക്കുന്ന സ്പീക്കർ പരാമർശം പിൻവലിക്കണം. സ്വന്തം സമുദായ ആചാരങ്ങളെ പുകഴ്ത്തുകയും മറ്റ് മതങ്ങളുടെആചാരങ്ങളെഇകഴ്ത്തുകയും ചെയ്യുന്ന രീതി ഭരണാധികാരികൾക്ക് ഭൂഷണമല്ല. എല്ലാ മതങ്ങൾക്കും അതിന്റേതായ വിശ്വാസപ്രമാണങ്ങളുണ്ട്. അത് ഉൾക്കൊള്ളാൻ സാധിക്കാത്തവർ ജനാധിപത്യ രാജ്യത്ത് ഭരണഘടനാ സ്ഥാനത്ത് തുടരാൻ യോഗ്യരല്ല. ഇത്തരം നിന്ദകൾമതവികാരങ്ങളെവ്രണപ്പെടുത്തുന്നതാണ്. മതസൗഹാർദ്ദം നിലനിൽക്കുന്ന സംസ്ഥാനത്ത് ഇത്തരം നിലപാടുകൾ സമുദായ സ്പർദ്ധക്ക് കാരണമാകും.
സ്പീക്കർ നിരൂപണം പിൻവലിച്ചില്ലെങ്കിൽ സർക്കാർ കൃത്യമായ നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.