കൊച്ചി: കൊച്ചിയിൽ പുതുവർഷ തലേന്ന് കത്തിക്കാൻ ഒരുക്കിയിരുന്ന പാപ്പാഞ്ഞിക്ക്, പ്രധാനമന്ത്രിയുടെ മുഖസാദൃശ്യം ഉണ്ടെന്ന ബിജെപി പ്രവർത്തകരുടെ ആരോപണത്തെ തുടർന്ന് മുഖം മാറ്റിവെച്ചു. താടി നീട്ടി, കൊമ്പൻ മീശ വെച്ചാണ് പാപ്പാഞ്ഞിക്ക് രൂപമാറ്റം വരുത്തിയത്. കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ച് പുതുവർഷ ആഘോഷങ്ങൾക്ക് തയ്യാറെടുക്കുന്നതിനിടയാണ് അപ്രതീക്ഷിത ആരോപണങ്ങളും പ്രതിഷേധവും ഉയർന്നത്. കഴിഞ്ഞദിവസം പാപ്പാഞ്ഞിക്ക് മുഖം സ്ഥാപിച്ചെങ്കിലും ഇന്നലെ രാവിലെയാണ് പ്രധാനമന്ത്രിയുമായുള്ള സാമ്യം ശ്രദ്ധയിൽപ്പെട്ടത്. ഇതിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചതോടെ പാപ്പാഞ്ഞിയുടെ നിർമ്മാണം നിർത്തിവച്ചു.
