കൊയിലാണ്ടി നഗരസഭയിലെ പത്താം വാർഡ് പാവുവയലിൽ കഴിഞ്ഞദിവസം മരിച്ച സ്ത്രീക്കു ചെള്ളുപനി സ്‌ഥിരീകരിച്ചു.
ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം. ഡിഎംഒയുടെ നിർദേശപ്രകാരം നഗരസഭയുടെ നേതൃത്വത്തിൽ പൊതുജനാരോഗ്യ വിഭാഗം പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി.
മരിച്ച രോഗിയുടെ വീടിൻ്റെ പരിസരത്തുള്ള കുറ്റിക്കാടുകളുള്ള സ്ഥലങ്ങളും സമീപ പ്രദേശങ്ങളിലും ശുചീകരിച്ചു. എലികളുടെ ശരീരത്തിൽ നിന്നു സാംപിൾ പരിശോധനയ്ക്കു ശേഖരിച്ചു. ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫിസർ കെ.പി റിയാസ്, തിരുവങ്ങൂർ സിഎച്ച്സി ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ കല്ലേരി, ഹെൽത്ത് ഇൻസ്പെക്‌ടർ എ.കെ.ലത എന്നിവരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി.















































































