ബാങ്കിംഗ് മേഖലയിലെ സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായി ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്. ലയനം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പൊതുമേഖലയില്‍ 12 ബാങ്കുകള്‍ മാത്രമായിരിക്കും രാജ്യത്ത് ഉണ്ടായിരിക്കുക.പഞ്ചാബ് നാഷണല്‍ ബാങ്കും ഓറിയന്റല്‍ ബാങ്കും യുണൈറ്റഡ് ബാങ്കും തമ്മില്‍ ലയിപ്പിക്കും. 17.95 ലക്ഷം കോടിയുടെ ക്രയവിക്രയം നടക്കുക വഴി രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്ക് ആവും ഇവ.കാനറാബാങ്കും സിന്‍ഡിക്കേറ്റ് ബാങ്കും ലയിപ്പിച്ച് രാജ്യത്തെ നാലാമത്തെ ബാങ്കിംഗ് ശൃംഖലയായി മാറ്റും. യൂണിയന് ബാങ്കും ആന്ധ്ര ബാങ്കും കോര്പ്പറേഷന് ബാങ്കും ലയിപ്പിക്കും. ഇന്ത്യന്‍ ബാങ്കും അലഹബാദ് ബാങ്കും ലയിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.