രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യ ഹർജി ഇന്ന് കോടതി പരിഗണിക്കും.
തനിക്കെതിരായ പീഡന പരാതി അപകീർത്തിപ്പെടുത്താനായി കെട്ടിച്ചമച്ചതാണെന്നു ജാമ്യഹർജിയിൽ രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ. പറഞ്ഞു.
ഉഭയസമ്മത പ്രകാരം നടന്ന ബന്ധത്തിന് ഹോട്ടലിൽ മുറിയെടുത്തതു യുവതിയാണെന്നും ജാമ്യ ഹർജിയിൽ പറയുന്നു.
യുവതി വിവാഹിതയാണെന്ന് അറിയാതെയാണു ബന്ധം സ്‌ഥാപിച്ചതെന്നും പിന്നീട് ഈ വിവരം അറിഞ്ഞപ്പോൾ ബന്ധത്തിൽനിന്നു പിൻമാറുകയായിരുന്നുവെന്നും ജാമ്യഹർജിയിലുണ്ട്.
തിരുവല്ല മജിസ്ട്രേട്ട് കോടതി ഇന്നു ജാമ്യഹർജി പരിഗണിക്കും. രാഹുലിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള എസ്ഐടി അപേക്ഷയും കോടതി പരിഗണിക്കും.















































































