ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. പോയിൻറ് പട്ടികയിലെ മൂന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുക. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30ന് മത്സരം ആരംഭിക്കും. തുടർച്ചയായ എട്ടുമത്സരങ്ങളിൽ പരാജയം അറിയാതെ മുന്നേറുന്ന ബ്ലാസ്റ്റേഴ്സ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇന്ന് വിജയിച്ചാൽ 25 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തും. നാലു മഞ്ഞക്കാർഡ് കണ്ട ഇവാൻ കലിയുഷ്നി ഇന്ന് കളിക്കാത്തത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്. പോയിൻറ് പട്ടികയിൽ പത്താം സ്ഥാനത്താണ് ജംഷെഡ്പൂർ എഫ് സി.