സമീപവാസികളാണ് മുത്തപ്പൻപുഴ - മറിപ്പുഴ റോഡിൽ മൈനാം വളവ് റോഡിൽ ഏകദേശം രണ്ടര വയസ്സുള്ള പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്.ശരീരത്തിൽ മുള്ളൻ പന്നിയുടെ മുള്ള് തറച്ച നിലയിലാണ് കണ്ടെത്തിയത്.
ഫോറസ്റ്റ് ടീമംഗങ്ങൾ സ്ഥലത്തെത്തി ജഡം താമരശ്ശേരി ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി.കഴിഞ്ഞ ദിവസം വയനാട്ടിൽ ഒരാളെ കടുവ കൊലപ്പെടുത്തിയ ദാരുണ സംഭവമുണ്ടായി.അതിന് മുമ്പ് താമരശ്ശേരി ചുരത്തിൽ കടുവയെ കാണുകയും ചെയ്തു. ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത് പ്രദേശവാസികളെ ഭയപ്പെടുത്തുകയാണ്.












































































