തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. തീപിടിത്തം മൂലമുള്ള പൊള്ളലേൽക്കാൻ സാധ്യത കൂടുതലാണ്. പലപ്പോഴും അശ്രദ്ധയാണ് തീപിടിത്തത്തിന് കാരണം. സംസ്ഥാനത്ത് പല സ്ഥലങ്ങളിൽ നിന്നും ചെറുതും വലുതുമായ തീപിടിത്തങ്ങൾ മൂലം പൊള്ളലേറ്റ് ചികിത്സ തേടിവരുന്നുണ്ട്. അൽപം ശ്രദ്ധിച്ചാൽ പല തീപിടിത്തങ്ങൾ ഒഴിവാക്കാനും പൊള്ളലിൽ നിന്നും രക്ഷനേടാനും സാധിക്കും. പൊള്ളലേറ്റവരുടെ വിദഗ്ധ ചികിത്സയ്ക്കായി പ്രധാന ആശുപത്രികളിൽ സംവിധാനങ്ങളുണ്ട്. തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ബേൺസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
