കോഴിക്കോട് മാങ്കാവ് സ്വദേശി മുഹമ്മദ് ഷാലുവിനെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ട് പോയത്. കിഴിശ്ശേരിയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് യുവാവിനെ പോലീസ് മോചിപ്പിച്ചു. ഗുരുതര പരിക്കുകളോടെ യുവാവ് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ സ്വർണ്ണ കടത്ത് സംഘമാണെന്ന് പോലീസ് പറയുന്നു.