*ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 400 റൺസിൽ അവസാനിച്ചു.*
321 ന് ഏഴ് എന്ന നിലയിൽ മൂന്നാം ദിവസത്തെ കളി തുടങ്ങി 7 റൺസ് കൂട്ടിച്ചേർക്കുമ്പോൾ തന്നെ ഇന്ത്യയ്ക്ക് എട്ടാം വിക്കറ്റ് നഷ്ടമായി. 70 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് പുറത്തായത്.
തുടർന്നെത്തിയ മുഹമ്മദ് ഷമി ഏകദിന ശൈലിയിൽ ബാറ്റ് വീശിയതോടെ സ്കോർ ഉയർന്നു. 47 ബോളിൽ മൂന്ന് സിക്സറുകളുടേയും രണ്ട് ഫോറുകളുടേയും അകമ്പടിയോടെ ഷമി 37 റൺസെടുത്തു.
അവസാനമായി അക്സർ പട്ടേൽ (84 ) പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 400 ൽ എത്തിയിരുന്നു.
സന്ദർശകർക്കായി റ്റോ ഡ് മർഫി 124 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തി.