പത്തനംതിട്ട വയ്യാറ്റുപുഴ വില്ലൂന്നിപ്പാറ ജനവാസമേഖലയിൽ കടുവ കിണറ്റിൽ വീണു. ഏറെ നാളായി കടുവയുടെ സാന്നിധ്യം ഈ മേഖലയിൽ ഉണ്ട്. വന പാലകർ സ്ഥലത്തു എത്തി. വില്ലൂന്നിപ്പാറ പാമ്പാടുംപടി ജംഗ്ഷനിൽ നിന്നും പുലയൻപ്പാറ ഭാഗത്തേക്ക് പോകുന്ന റോഡിൽ കൊല്ലംപറമ്പിൽ സദാശിന്റെ വീട്ടിലെ കിണറ്റിൽ ആണ് കടുവ വീണത്.
ഇന്ന് പുലർച്ചെ 5ന് കിണറ്റിൽ വലിയ ശബ്‌ദം കേട്ടിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ കടുവയെ കണ്ടത്. റാന്നി വനം ഡിവിഷനിൽ വടശ്ശേരിക്കര റേഞ്ചിൽ തണ്ണിത്തോട് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നിട്ടുള്ളത്. വിവരമറിഞ്ഞ് വനപാലകരും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.















































































