കൊച്ചി: കാക്കനാട് അത്താണിയിലെ ഹോട്ടലിൽ നിന്ന് എം.ഡി.എം.എ പിടികൂടി. ചേരാനല്ലൂർ സ്വദേശി അമൽ ജോർജ് എന്ന യുവാവാണ് ലഹരി വേട്ടയിൽ പോലീസിന്റെ പിടിയിലായത്. വിതരണത്തിനായി എത്തിച്ച എം.ഡി.എം.എയാണ് ഡാൻസാഫ് സംഘം പിടികൂടിയത്. 203 ഗ്രാം എം.ഡി.എം.എയാണ് ഇയാളില്നിന്നും പിടിച്ചെടുത്തത്. അമൽ നേരത്തെയും രണ്ട് കേസുകളിൽ പ്രതിയാണ്.