കോട്ടയം: കേരള ചെസ് അസോസിയേഷൻ പ്രസിഡന്റ് രാജേഷ് നാട്ടകത്തിന്റെ പിതാവുംറിട്ട. ഡിവൈഎസ്പിയുമായ എം.പി. രവീന്ദ്രനാഥൻ നായർ (92) അന്തരിച്ചു.
സംസ്കാരം 21ന് (വെള്ളി) രാവിലെ 11.30ന് വീട്ടുവളപ്പിൽ നടക്കും.
ഏറ്റുമാനൂർ വിഗ്രഹമോഷണക്കേസുകൾ ഉൾപ്പടെ പ്രമാദമായ പല കേസുകളുടേയും പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. പാക്കിൽ എൻഎസ്എസ് കരയോഗം പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രാധമ്മ. മക്കൾ: രജിത അജയ് (പത്തനംതിട്ട), രാജീവ് നായർ (ബിസിനസ്, മലേഷ്യ), രജീനാ ശ്യാം (മസ്ക്കറ്റ്), രാജേഷ് നാട്ടകം (പ്രസിഡൻ്റ് ചെസ്സ് അസ്സോസിയേഷൻ കേരള)
മരുമക്കൾ: അജയ് കുമാർ (ബിസിനസ്), ശ്യാംകുമാർ (ബിസിനസ്), ബിന്ദു (മലേഷ്യ), ഗിരിജ (ബിസിനസ്).