പിഴ ഇല്ലാതെ മുൻസിപ്പൽ ലൈസൻസ് പുതുക്കുന്നതിനുള്ള അവസാന തീയതി ഇന്നാണ്. എന്നാൽ അക്ഷയ കേന്ദ്രങ്ങളിലോ, മുൻസിപ്പാലിറ്റിയിലോ ഇതിനുള്ള സംവിധാനം ഇല്ല. പോർട്ടൽ സൈറ്റ് കിട്ടുന്നുണ്ടെങ്കിലും പെയ്മെൻറ് എടുക്കുന്നതായി കാണിക്കുന്നില്ല. ഇത് വ്യാപാരികൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇന്നത്തെ ദിവസം ലൈസൻസ് പുതുക്കാൻ സാധിച്ചില്ലെങ്കിൽ നാളെ മുതൽ 10 ശതമാനം പിഴയോടു കൂടി മാത്രമേ ഫീ അടയ്ക്കാൻ സാധിക്കുകയുള്ളൂ. മുൻസിപ്പൽ ലൈസൻസിന് വേണ്ടി കോട്ടയം മുൻസിപ്പാലിറ്റിയിൽ നിന്നും നൽകുന്ന ആപ്ലിക്കേഷൻ ഫോമിലെ വൻ അഴിമതിയെ പറ്റി നേരത്തേ തന്നെ വ്യാപാരികൾ രംഗത്തെത്തിയിരുന്നു. നേരത്തെ മുൻസിപ്പൽ ലൈസൻസിന് വേണ്ടി 10 രൂപയും ടാക്സും കൊടുക്കേണ്ട സ്ഥാനത്ത് ഇന്ന് അത് 40 രൂപ ആയിരിക്കുകയാണ്.
