പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് തൃശൂരില്‍ പെണ്‍കുട്ടിയെ
യുവാവ് തീ കൊളുത്തി കൊലപ്പെടുത്തിയത് ഞെട്ടലോടെയാണ് വീണ്ടും കേരളം കേട്ടത്.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് തിരുവല്ലയില്‍ സമാനമായ മറ്റൊരു സംഭവം നടന്നത്. ഇതിന്റെ ഞെട്ടലില്‍ നിന്ന് കേരള സമൂഹം മുക്തമാകും മുമ്പേയാണ് മറ്റൊരു ദുരന്തം സംഭവിച്ചത്. ബി.ടെക് വിദ്യാര്‍ത്ഥിനിയായിരുന്ന നീതുവിനെയാണ് വടകര സ്വദേശിയായ നിതീഷ്
നിഷ്കരണും കൊലപ്പെടുത്തിയത്. 22 വയസു മാത്രമായിരുന്നു പെണ്‍കുട്ടിയുടെ
പ്രായം. നഷ്ടങ്ങള്മാത്രമേ ജീവിതത്തിലുള്ളൂ പക്ഷേ തോറ്റോടാന്‍ തയ്യാറാകാതെ ജീവിതത്തോട് പൊരുതി വിജയം കൈവരിക്കാന്‍ പ്രയത്നിച്ച ഒരു പാവം പെണ്‍കുട്ടിയുടെ സ്വപ്നങ്ങളും പ്രയത്നമങ്ങളുമാണ് ഇന്ന
രാവിലെ കത്തിയമര്‍ന്നത്. മൃഗത്തേക്കാള്‍ ക്രൂരന്മാരായ നരാധമന്മ്മാരുടെ ചെയ്തികളാല്‍ പൊലിഞ്ഞു പോകുന്നത് ചില സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്.
അമ്മനേരത്തെ മരിച്ചുപോയ
പെണ്‍കുട്ടിയാണ് നീതു. അച്ഛനും ഉപേക്ഷിച്ചുപോയി. മുത്തശ്ശിയുടെയും അമ്മാവന്റേയും കൂടെയാണ് നീതു പിന്നീട് വളര്‍ന്നത്.
ബൈക്കിലെത്തിയ നിതീഷ് പിറകുവശത്തെ വാതില്‍ വഴി കയറിയാണ്
നീതുവിനെ ആക്രമിച്ചതെന്നാണ് നിഗമനം. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ
തുടര്‍ന്നായിരുന്നു കൊലപാതകം എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ന രാവിലെയാണ് ഏഴരയോടെയാണ് സംഭവം. വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടശേഷം കത്തികൊണ്ടു കുത്തി പിന്നീട് പ്രെട്രോള്‍ ഒഴിച്ച് നീതുവിനെ തീ കൊളുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നീതുവിന്റെ നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തുമ്പോഴേക്കും കത്തിത്തീര്‍ന്നിരുന്നു.