കേരള കോൺഗ്രസ് (ബി)യുടെ കയ്യിലിരുന്ന മുന്നാക്ക സമുദായക്ഷേമ കോർപറേഷൻ ചെയർമാൻ സ്ഥാനം സിപിഎം ഏറ്റെടുത്ത നടപടി മരവിപ്പിച്ചു.
കേരള കോൺഗ്രസ് (ബി) പ്രതിഷേധം അറിയിച്ചതോടെയാണ് തീരുമാനം മാറ്റിയത്.
പുതിയ ഉത്തരവ് പുറത്തിറക്കും. പാർട്ടി നേതാവുംഎംഎൽഎയുമായകെ.ബി.ഗണേഷ് കുമാർ മുഖ്യമന്ത്രിയുമായും എൽഡിഎഫ് കൺവീനറുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം മാറ്റിയത്.