ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത മോക്ക് ചു ഴലിക്കാറ്റ് അതിതീവ്രമായതിന്റെ സ്വാധീനം മൂലം മൂന്നു ദിവസം കേരളത്തിൽ പരക്കെ മഴ പെയ്യുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചില സ്ഥലങ്ങളിൽ ശക്തമായ മഴ, കാറ്റ്, ഇടിമിന്നൽ എന്നിവയ്ക്കു സാധ്യതയുണ്ട്.
തമിഴ്നാട്, ശ്രീലങ്ക, ആൻഡ മാൻ തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകുന്നതു വിലക്കി. മണിക്കൂറിൽ 175 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുണ്ട്.












































































