കെട്ടിടം ഇടിഞ്ഞ് വീണ് അപകടം നടന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശനം നടത്തിയ മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി.
മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുമ്പിൽ വച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് വന്ന പ്രവർത്തകരെ
പോലീസ് ഇടപെട്ട് പ്രദേശത്ത് നിന്നും നീക്കാൻ ശ്രമം നടത്തി.
എങ്കിലും പ്രതിഷേധം വകവയ്ക്കാതെ ഇവർ കരിങ്കൊടി കാട്ടുകയായിരുന്നു.
മന്ത്രിമാരായ വീണ ജോർജും വി എൻ വാസവനും മുഖ്യമന്ത്രിയോടൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നു.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ടാണ് കാണിച്ചത്.
മെഡിക്കൽ കോളേജ് സന്ദർശിച്ചു ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും, കോളേജ് ഗേറ്റിന് മുമ്പിലും ആദ്യം കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് പയസ്, കെഎസ് യു ജില്ലാ പ്രസിഡൻ്റ് കെ.എൻ നൈസാം , യൂത്ത് കോൺഗ്രസ് നേതാക്കളായ കെ.കെ കൃഷ്ണകുമാർ, റിച്ചി സാം ലൂക്കോസ്, അനൂപ് വിജയൻ, ജിതിൻ ജോർജ്, അബ്ദുൽ ഇർഫാൻ ബഷീർ, അമീർ കെ എസ് എന്നിവർ നേതൃത്വം നൽകിയത്.