ദേവികുളത്തിൻ്റെ MLA Adv. A രാജയുടെ സ്വപ്നത്തിന് ദേവികുളം ബ്ലോക്ക് പഞ്ചായത്തിൻ്റെ സാക്ഷാത്കാരം.
ദേവികുളത്തിൻ്റെ MLA A രാജ ജയിച്ചയുടനെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്ക് മുമ്പിൽ വച്ച നിർദ്ദേശമായിരുന്നു ദേവിക്കുളത്ത് സൗജന്യ ഡയാലിസസ്സ് യൂണിറ്റ് ആരംഭിക്കുകയെന്നത്. അദ്ദേഹം തന്നെ തണൽ NGO യെയും ഇക്ര ഹോസ്പിറ്റലിനെയും നിർദേശിച്ചു. ബ്ലോക്ക് പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള ദേവികുളം KSRTC ബസ്റ്റാറൻറിനു സമീപത്തെ കെട്ടിടം വിട്ടു കൊടുക്കാൻ തീരുമാനിച്ചു. ഇന്ന് തണലിൻ്റയും ഇക്രയുടെയും അധികൃതരെത്തി കെട്ടിടത്തിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ചു. 10 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് കെട്ടിട നവീകരണത്തിനായി മാറ്റിവച്ചു. 3 മാസത്തിനുള്ളിൽ ദേവികുളത്ത് സൗജന്യ ഡയാലിസിസ്സ് സെൻ്റർ യാഥാർത്ഥ്യമാകും. മൂന്നാർ ,ദേവികുളം, മറയുർ ,കാന്തല്ലൂർ ,വട്ടവട പഞ്ചായത്തുകളിലായി ഏതാണ്ട് നൂറിനടുത്ത് ഡയാലിസിസ് രോഗികൾ ഉണ്ട്.. പലരും ആഴ്ചയിൽ 3 തവണ അടിമാലിയിൽ പോയി ഡയാലിസിസ് ചെയ്യുന്നവരാണ്.. നിർധനരായ രോഗികൾക്ക് ആശ്വാസം പകരുന്നതാണ് പദ്ധതി.