രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും.
ആദ്യ ഫലസൂചനകൾ 9.30മണിയോടെ പ്രതീക്ഷിക്കാം.
തുടർഭരണമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. എന്നാൽ, എക്സിറ്റ് പോളല്ല കാര്യമെന്നും ജനമെഴുതിയ വിധി അനുകൂലമാകുമെന്നും പ്രതിപക്ഷ ഇന്ത്യാസഖ്യം കരുതുന്നു.
350-400 സീറ്റാണ് ബി ജെ പി യുടെ പ്രതീക്ഷ.
295 സീറ്റിൽ കുറയില്ലെന്നാണ് ഇന്ത്യാ സഖ്യത്തിൻ്റെ പ്രതീക്ഷ
2019 ൽ എൻഡിഎയ്ക്ക് 352 സീറ്റാണ് ലഭിച്ചത്. ഇത്തവണയും എൻഡിഎ 350 സീറ്റിലധികം നേടുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിട്ടുള്ളത്. ചില ഫലങ്ങൾ, എൻഡിഎ 400 കടക്കുമെന്നും പറയുന്നു.
വോട്ടെണ്ണൽ പുരോഗതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലും വോട്ടർ ആപ്പിലും അപ്പപ്പോൾ വിവരങ്ങൾ കിട്ടും.
44 ദിവസം നീണ്ട തിരഞ്ഞെടുപ്പു പ്രക്രിയ ആണ് അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നത്. ഏപ്രിൽ 19ന് ആയിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്; കഴിഞ്ഞ ഒന്നിന് അവസാന ഘട്ടം നടന്നു. സിക്കിം, അരുണാചൽ നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങൾ ഞായറാഴ്‌ച പ്രഖ്യാപിച്ചു.