ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഒമ്പത് റൺസിന്റെ തോൽവി.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 250 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.
സഞ്ജു സാംസണ് (63 പന്തില്‍ 86) അവസാനം വരെ പൊരുതിയെങ്കിലും ഇന്ത്യയെ വിജയത്തിൽ എത്തിക്കാനായില്ല.
ഡേവിഡ് മില്ലര്‍ (75*), ഹെന്റിച്ച് ക്ലാസന് (74) എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്.
മറുപടി ബാറ്റിംഗില്‍ ഇന്ത്യയ്ക്കായി സഞ്ജുവിന് പുറമെ ശ്രേയസ് അയ്യരും (50) തിളങ്ങി.