മൂന്ന് ഡോക്ടർമാർ ഉള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വൈകുന്നേരം 6 മണി വരെ ആർദ്രം മാനദണ്ഡ പ്രകാരമുള്ള ഒ.പി സേവനം ഉറപ്പുവരുത്തുന്നതിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് കർശന നിർദേശം നൽകി. ഇത്തരത്തിൽ പ്രവർത്തിക്കാത്ത സ്ഥാപനങ്ങളെ പറ്റി അടിയന്തരമായി റിപ്പോർട്ട് ചെയ്യാനും മന്ത്രി നിർദേശിച്ചു. സീനിയർ മെഡിക്കൽ ഓഫീസർമാരുടെ കോൺഫറൻസിലാണ് മന്ത്രി നിർദ്ദേശം നൽകിയത്.