സി പി ഐ (എം) മുൻ ജില്ലാ സെക്രട്ടറിയും തൃക്കരിപ്പൂർ മുൻ എം എൽ എയുമായ കെ കുഞ്ഞിരാമൻ (80) അന്തരിച്ചു. കണ്ണൂർ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1979 മുതൽ 1984 വരെ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ്, തുടർന്ന് നീലേശ്വരം ബി ഡി സി ചെയർമാൻ, കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി, പാർട്ടി ജില്ലാ സെക്രട്ടറിയറ്റ് മെമ്പർ, 1994 മുതൽ 2004 വരെ സി പി എം ജില്ലാ സെക്രട്ടറി, 2006 മുതൽ 2016 വരെ എം എൽ എ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.