തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് അവിനാശി റോഡില്‍ ചിന്നിയംപാളയത്ത് സംഭവം നടന്നത്.
യുവതിയുടെ മൃതദേഹം കാറില്‍നിന്നും വലിച്ചെറിയുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അര്‍ധനഗ്നമായ രീതിയിലായിരുന്നു മൃതദേഹം.
മുറിവേറ്റ പാടുകളുമുണ്ട്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.
വാഹനങ്ങള്‍ കയറിയിറങ്ങി തലയും മുഖവും പൂര്‍ണമായി ചതഞ്ഞരഞ്ഞ നിലയിലാണ് പിന്നീട് മൃതദേഹം കണ്ടെടുക്കുന്നത്.
മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി .
സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.