ഇനിയുള്ള മുപ്പത് ദിനം ക്ഷേത്രങ്ങളും വീടുകളും രാമായണശീലുകളാൽ മുഖരിതമാകും.
കൊവിഡ് പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങളില്‍ ചടങ്ങുകള്‍ മാത്രമായിരിക്കും നടക്കുക.
ട്രിപ്പിള്‍ ലോക്ഡൗണുള്ള പ്രദേശങ്ങളില്‍ ക്ഷേത്ര ദര്‍ശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നിലവില്‍ പ്രവേശനം അനുവദിക്കുന്നില്ല. നാലമ്പല തീര്‍ത്ഥാടവും ഇത്തവണയില്ല.ക്ഷേത്രങ്ങളില്‍ കര്‍ക്കടക മാസാചരണം ഗണപതി ഹോമം, ഭഗവതി സേവ എന്നിവയില്‍ മാത്രമൊതുങ്ങും.
വടക്കുന്നാഥന്‍ ക്ഷേത്രത്തില്‍ നടക്കുന്ന ആനയൂട്ടില്‍ അന്‍പത് പേര്‍ക്ക് പ്രവേശനം അനുവദിച്ച് കളക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്.












































































