രാജ്യം കടന്നുപോകുന്ന സാഹചര്യം മനസിലാക്കണം. സൈന്യത്തിന്‍റ ആത്മവിശ്വാസം തകർക്കുന്ന ഹർജികള്‍ സമർപ്പിക്കരുത് . കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണമെന്നും കോടതി വ്യക്തമാക്കി.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കാഷ്മീർ സ്വദേശികളായ മുഹമ്മദ് ജുനൈദ്, ഫതേഷ് കുമാർ സാഹു, വിക്കി കുമാർ എന്നിവരാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.