പാലക്കാട്: കഞ്ചാവുമായി അച്ഛനും മകനും പിടിയില്‍. പാലക്കാട് നെന്മാറയിലാണ് 10 കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിലായത്. നെന്മാറ ചാത്തമംഗലം സ്വദേശികളായ കാര്‍ത്തിക്(23), അച്ഛന്‍ സെന്തില്‍ കുമാര്‍(53) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നെന്മാറ വിത്തനശ്ശേരിക്ക് സമീപത്ത് നിന്ന് ഇവരെ കഞ്ചാവുമായി പിടികൂടുന്നത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.