ലോക്സഭാ തിരഞ്ഞെടുപ്പിനായി കോട്ടയം മണ്ഡലത്തില്‍ ആദ്യ നാമനിര്‍ദേശ പത്രിക ഇന്നലെ സമര്‍പ്പിച്ചു. കേരളാ കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടനാണ് ഇന്നലെ (മാര്‍ച്ച് 30) ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ പി. കെ. സുധീര്‍ ബാബു മുമ്പാകെ പത്രിക നല്‍കിയത്. നാലു സെറ്റ് പത്രികകളാണ് തോമസ് ചാഴിക്കാടനുവേണ്ടി സമര്‍പ്പിക്കപ്പെട്ടത്.