അനിൽകുമാർ എ കെ ജി സെൻ്ററിലെത്തി.
യാതൊരു ഉപാധികളും ഇല്ലാതെയാണ് സി പി എം ലേക്ക് എത്തുന്നതെന്നും അനിൽകുമാറിൻ്റെ വിശദീകരണം.
നേരത്തേ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലായിരുന്നു കോൺഗ്രസ് വിടുന്നതായുള്ള പ്രഖ്യാപനം നടത്തിയത്..
43 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണ്.
പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ല.
രാജിക്കത്ത് സോണിയ ഗാന്ധിക്കും കെ.സുധാകരനും കൈമാറി.
ഇപ്പോള്‍ നടക്കുന്നത് ഏകാധിപത്യമാണ്.
ആളുകളെ നോക്കിയുള്ള നീതി നടപ്പാക്കലാണ് കോൺഗ്രസിലെന്നും അദ്ദേഹം ആരോപിച്ചു.
വാർത്താ സമ്മേളനത്തിന് പിന്നാലെ അദ്ദേഹം എ കെ ജി സെൻ്ററിലേക്ക് എത്തുകയായിരുന്നു. കൊടിയേരി ബാലകൃഷ്ണൻ, വി.കെ പ്രശാന്ത് എം.എൽ.എ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.