കോഴിക്കോട്: ബലമായി ലഹരി മരുന്ന് നൽകി പീഡിപ്പിച്ചെന്ന റഷ്യൻ യുവതിയുടെ പരാതിയിൽ മലയാളി ആൺ സുഹൃത്ത് അറസ്റ്റിൽ.കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ആഖിൽ ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 300 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. ആത്മഹത്യാശ്രമത്തെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് യുവതി.ക്രൂര പീഡനമാണ് ഏൽക്കേണ്ടി വന്നതെന്ന് യുവതി മൊഴി നൽകി. കമ്പി ഉപയോഗിച്ച് മർദ്ദിച്ചു. പാസ്പോർട്ട് കീറിക്കളഞ്ഞെന്നും യുവതി മൊഴി നൽകി. മജിസ്ട്രേറ്റിന് മുന്നിൽ യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും.

സുഹൃത്തിൽ
നിന്നും ശാരീരികവും മാനസികവുമായ പീഡനം നേരിട്ടതായും യുവതി പൊലീസിന് മൊഴി നൽകി.ഇൻസ്റ്റഗ്രാം
വഴിയാണ് ആഖിലിനെ പരിചയപ്പെട്ടത്. ആദ്യം ഖത്തറിൽ എത്തി. അതിനു ശേഷം നേപ്പാളിലും
പിന്നീട് ഇന്ത്യയിലും എത്തുകയായിരുന്നുവെന്ന് യുവതി മൊഴി നൽകി.കോഴിക്കോട്
കൂരാച്ചുണ്ട് കാളങ്ങാലിയിൽ ഇരുവരും താമസിച്ചു വരികയായിരുന്നു. സുഹൃത്തിൻ്റെ പീഡനം
സഹിക്ക വയ്യാതെ യുവതി കെട്ടിടത്തിൽ നിന്നു ചാടി ജീവനൊടുക്കാൻ
ശ്രമിക്കുകയായിരുന്നു.സംഭവത്തിന് പിന്നാലെ ആഖിൽ ഒളിവിൽ പോയി. പിന്നാലെയാണ് ഇയാളെ
പൊലീസ് അറസ്റ്റ് ചെയ്തത്.