പോര്‍ട്ട് എലിസബത്ത്: മൂന്നു മത്സര പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഏഴു പന്ത് ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിന് ആതിഥേയരായ ദക്ഷിണാഫ്രിക്ക ജയിച്ചുകയറി. ഇതോടെ പരമ്ബരയില്‍ ദക്ഷിണാഫ്രിക്ക 1-0 ന് മുന്നിലെത്തി. ആദ്യകളി മഴമൂലം ഉപേക്ഷിച്ചിരുന്നു. 14 ന് ജൊഹാനസ്ബര്‍ഗിലാണ് അവസാന മത്സരം.
ഇന്നലെ ഇന്ത്യന്‍ ഇന്നിങ്സ് പൂര്‍ത്തിയാകാന്‍ മൂന്നു പന്തുകള്‍ ബാക്കിനില്‍ക്കെ മഴയെത്തി. അപ്പോള്‍ ഏഴുവിക്കറ്റിന് 180 റണ്ണെന്ന നിലയിലായിരുന്നു ഇന്ത്യ. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 15 ഓവറില്‍ 152 റണ്ണായി പുനര്നിശ്ചയിച്ചു. ഓപ്പണിങ് ബൗളര്‍മാരെ കടന്നാക്രമിച്ച് ദക്ഷിണാഫിക്കന്‍ ബാറ്റര്‍മാര്‍ ടീമിന് തകര്‍പ്പന്‍ തുടക്കം നല്കി. 2.5 ഓവറില്‍ 42 റണ്‍ പിറന്നശേഷമാണ് ആദ്യവിക്കറ്റ് വീണത്. ഏഴു പന്തില്‍ 16 റണ്ണടിച്ച മാത്യു ബ്രീറ്റ്സ്ക് റണ്ണൗട്ടായി. ക്യാപ്റ്റന്‍ എയ്ദീന് മാര്‍ക്രമും സഹഓപ്പണര്‍ റീസ ഹെന്ട്രിക്സും വെടിക്കെട്ട് ബാറ്റിങ്ങിലൂടെ സ്കോര്‍ ഉയര്‍ത്തി. എന്നാല്‍ എട്ടാം ഓവറില്‍ മാര്ക്ര(17 പന്തില്‍ 30)മും അടുത്ത ഓവറില്‍ ഹെന്ട്രിക്സും (17 പന്തില്‍ 30) 10-ാം ഓവറില്‍ ഹെന്റിച്ച് ക്ലാസനും (ഏഴ്) വീണു. ഡേവിഡ് മില്ലര്‍ 12 പന്തില്‍ 17 റണ്ണുമായി മുകേഷ് കുമാറിന്റെ രണ്ടാം ഇരയായതോടെ ദക്ഷിണാഫ്രിക്ക 12.5 ഓവറില്‍ അഞ്ചുവിക്കറ്റിന് 139 റണ്ണെന്ന നിലയിലായി. എന്നാല്‍, രവീന്ദ്ര ജഡേജയെറിഞ്ഞ 14-ാം ഓവറിലെ ആദ്യപന്ത് ട്രിസ്റ്റന്‍ സ്റ്റബ്സ് ഫോറടിച്ചു. അഞ്ചാം പന്ത് സിക്സിനു പറത്തി ആന്‍ഡില്‍ ഫെഹ്ലുക്വായോ (നാലു പന്തില്‍ 10) ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു. സ്റ്റബ്സ് 12 പന്തില്‍ 14 റണ്ണുമായി പുറത്താകാതെനിന്നു. നാലോവറില്‍ 18 റണ്മാത്രം വഴങ്ങി ഒരുവിക്കറ്റെടുത്ത താെ്രബയ്സ് ഷംസി കളിയിലെ കേമനായി.
ഇന്നലെ 15 റണ്ണെടുത്തതോടെയാണു സൂര്യകുമാര്‍ 2000 കടന്നത്. മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ റെക്കോഡിനൊപ്പമെത്താനും താരത്തിനായി. ഇരുവരും 56 മത്സരങ്ങളില്‍ നിന്നാണ് 2000 റണ്ണെടുത്തത്. പാകിസ്താന്റെ ബാബര്‍ അസമും മുഹമ്മദ് റിസ്വാനുമാണ് പട്ടികയില്‍ ഒന്നാമത്. ഇരുവരും 52 മത്സരങ്ങളില്‍ നിന്ന് നേട്ടം കൈവരിച്ചു. പന്തുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 2000 ലെത്തിയ താരമാണു സൂര്യകുമാര്‍. 1164 പന്തുകളിലാണു സൂര്യ രണ്ടായിരം റണ്‍ താണ്ടിയത്.














































































