കൊച്ചി: ആശുപത്രിയിൽ കഴിയുന്ന നടൻ ഇന്നസന്റിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഗുരുതരമായ പല രോഗാവസ്ഥകളും അദ്ദേഹത്തിൽ പ്രകടമാണെന്ന് ബുള്ളറ്റിനിൽ പറയുന്നു. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലല്ല. അദ്ദേഹം മെഡിക്കൽ സംഘത്തിന്റെസൂക്ഷ്മനിരീക്ഷണത്തിൽ എക്മോ സപ്പോർട്ടിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മന്ത്രി പി. രാജീവ്, സത്യൻ അന്തിക്കാട്, ബി. ഉണ്ണിക്കൃഷ്ണൻ, ആന്റോ ജോസഫ്, വി.എം. സുധീരൻ എന്നിവർ ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു. ഡോ. വി.പി. ഗംഗാധരന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇന്നസന്റിനെ ചികിത്സിക്കുന്നത്.