തൊടുപുഴ:കുടുംബത്തോടൊപ്പം വാഗമണില്‍ നിന്ന് മടങ്ങുകയായിരുന്ന പോലിസുദ്യോഗസ്ഥനും കുടുംബവും കാറപകടത്തില്‍പ്പെട്ടു. അപകടത്തില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനും അമ്മയ്ക്കും ജീവൻ നഷ്ടമായി.
വെള്ളത്തൂവല്‍ പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസർ ആയ കെ.എസ്. ഷാമോന്റെ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം തൊടുപുഴ മുട്ടം ശങ്കരപ്പിള്ളിയില്‍ വെച്ചാണ് അപകടമുണ്ടായത്.
ഷാമോൻ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികില്‍ നിന്ന മരത്തില്‍ ഇടിച്ച് തോട്ടിലേക്ക് മറിയുകയായിരുന്നു. ഷാമോന്റെ അമ്മയായ ആമിന ബീവി (58), ഷാമോന്റെ മകളായ മിഷേല്‍ മറിയം (4 മാസം) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഷാമോണ്‍, ഭാര്യ ഹസീന, മകള്‍ ഇഷ എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല.