സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞു. ദക്ഷിണ മേഖല ജയിൽ ഡിഐജി ആണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഉദ്യോഗസ്ഥർ മർദിച്ചിട്ടില്ലെന്ന റിപ്പോർട്ട് ജയിൽ ഡിജിപിക്ക് ദക്ഷിണ മേഖല ജയിൽ ഡിഐജി കൈമാറും. രക്തസമ്മർദ്ദം കൂടിയതാവാം രക്തസ്രാവത്തിന് കാരണമെന്നാണ് സ്പെഷൽ ബ്രാഞ്ചിൻ്റെ റിപ്പോർട്ട്. മർദനത്തിന് തെളിവുകളില്ലെന്നും സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറഞ്ഞു. ശരീരത്തിൽ മർദ്ദനമേറ്റതിൻ്റെ പാടുകളോ മുറിവുകളോ ഇല്ലെന്നും റിപ്പോർട്ടിലുണ്ട്. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ സഹപ്രവർത്തകയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ബിജുവാണ് ചികിത്സയിലുള്ളത്.