ഇടുക്കി ചേലചുവടിലെ പെട്രോൾ പമ്പിലാണ് വ്യാഴാഴ്ച രാവിലെ തർക്കവും വാക്കേറ്റവും ഉണ്ടായത്.
തുടർന്ന് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
മണിക്കൂറുകൾക്ക് ശേഷം പുതിയ നിരക്കിൽ ഇന്ധനവിതരണവും ആരംഭിച്ചു.
കഴിഞ്ഞദിവസം രാത്രിയാണ് രാജ്യത്തെ ഇന്ധനവിലയിൽ കുറവ് വന്നത്. പുതിയ നിരക്കുകൾ അർധരാത്രി മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു.