കായംകുളത്ത് ബൈക്കിൽ നിന്നും വീണ് ഗൃഹനാഥൻ മരിച്ചു. കായംകുളം എരുവയിൽ താമസിക്കുന്ന ഇക്ബാൽ (59) ആണ് മരിച്ചത്.
എരുവ ക്ഷേത്രത്തിന് സമീപത്തെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങവേയാണ് അപകടം. റോഡിൻ്റെ എഡ്ജിൽ ബൈക്ക് കയറി മറിഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.