കോട്ടയം: കഞ്ഞിക്കുഴി - ദേവലോകം പി.ഡബ്ല്യു.ഡി റോഡിൻ്റെ കിഴക്ക് ഭാഗത്ത് ചൈതന്യാ റോഡിനും ഐശ്വര്യ റോഡിനും ഇടയിലുള്ള നടപ്പാത കച്ചവടക്കാർ കയ്യേറിയതിനെ സംബന്ധിച്ച് അധികാരികൾക്ക് പരാതി നൽകിയെങ്കിലും ഇതുവരെയും നടപടി ഉണ്ടായില്ല. കച്ചവടക്കാർ പ്രസ്തുത പ്രദേശത്ത് കൈയേറി ഷെഡുകൾ നിർമ്മിച്ച് വശത്തേക്ക് വികസിച്ചുകൊണ്ടിരിക്കുകയാണ്. ടാർ ചെയ്ത റോഡിൻ്റെ അരികുകളിലേക്ക് അവർ വിൽപ്പനയ്ക്കുള്ള സാധനങ്ങൾ തള്ളുകയും ഫുട്പാത്ത് പ്രദേശം പൂർണ്ണമായും തടയുകയും ചെയ്തു.ഇതു മൂലം കാൽനടയാത്രക്കാർക്ക് ഫുട്പാത്ത് ഉപയോഗിക്കാൻ പറ്റാതെ വരുകയും, നാലുചക്ര വാഹനങ്ങളും ഇരുചക്രവാഹനങ്ങളും പെട്ടെന്ന് നിർത്തിയിടുന്നത് പൊതുജനങ്ങൾക്ക് അപകടസാധ്യത ഉണ്ടാക്കുകയും ചെയ്യുന്നു.

ജില്ലാ കളക്ടറും
ജഡ്ജിമാരും മറ്റ് ഉദ്യോഗസ്ഥരും പതിവായി യാത്രചെയ്യുന്ന ജനവാസ മേഖല കൂടിയാണിത്. മുട്ടമ്പലം
ഈസ്റ്റ് റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റും അംഗങ്ങളും പൊതുജനങ്ങൾ അനാവശ്യമായ
വാഹനാപകടങ്ങൾക്ക് വിധേയരാകാതിരിക്കാൻ, നടപ്പാതയിലെ
അനധികൃത കയ്യേറ്റ ഷെഡുകൾ ഒഴിപ്പിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമായി പിഡബ്ല്യുഡി
എക്സിക്യൂട്ടീവ് എൻജിനീയർക്കും, കോട്ടയം മുനിസിപ്പൽ സെക്രട്ടറിക്കും, വാർഡ്
കൗൺസിലർക്കും പരാതി നൽകിയെങ്കിലും ഇതുവരെയും നടപടി ഉണ്ടായില്ല.
