നിരണത്ത് വാടകയ്ക്ക് താമസിച്ചിരുന്ന 40കാരി റീനയെയും മക്കളായ അക്ഷര (8), അല്‍ക്ക (6) എന്നിവരെയാണ് കാണാതായത്.
ഇവരുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. എസ് പി നിയോഗിച്ച പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
ഇവരെ കാണാതായി രണ്ട് ദിവസത്തിനുശേഷമാണ് റീനയുടെ ഭർത്താവ് അനീഷ് മാത്യുവും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയത്. ഇത് അന്വേഷണത്തിന്റെ തുടക്കത്തില്‍ ഏറെ ദുരൂഹതകള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ റീനയും മക്കളും എവിടെയോ യാത്ര പോകാൻ ഉറപ്പിച്ച രീതിയിലാണുളളത്. റീനയുടെയും മക്കളുടെയും കൈവശം ബാഗുകളുണ്ട്.