മലപ്പുറം മുൻ ഡി.സി.ആർ.ബി ആയിരുന്ന ഡിവൈഎസ്‌പി വി ജയചന്ദ്രനെതിരെയാണ് വനിത എസ്ഐ മലപ്പുറം പോലീസിൽ പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ച് സംസാരിച്ചെന്നാണ് വനിത എസ്ഐയുടെ പരാതി. എസ്ഐക്കെതിരായ പരാതിയിൽ അന്വേഷണത്തിനിടെ മൊഴിയെടുക്കുന്നതിനിടെ അപമാനിച്ച് സംസാരിച്ചെന്നാണ് പരാതി. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തുന്നുവെന്ന് മലപ്പുറം പോലീസ് അറിയിച്ചു.












































































