ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ കടന്നു. ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയിൻ ഗോവയെ 2-1ന് തോൽപ്പിച്ചതോടെയാണ് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് ഉറപ്പിച്ചത്. ആദ്യ ആറ് സ്ഥാനങ്ങളിലുള്ള ടീമുകളാണ് ഇത്തവണ പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നത്.സെമി ഉറപ്പിച്ച മുംബൈ സിറ്റിക്കും ഹൈദരാബാദിനും തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ പോയിൻ്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ്. 18 കളികളിൽനിന്ന് 31 പോയിൻ്റാണ് ടീമിനുള്ളത്. 19 മത്സരങ്ങളിൽ 31 പോയിൻ്റുള്ള ബംഗളൂരുവാണ് നാലാം സ്ഥാനത്ത്. ഇവരും പ്ലേ ഓഫ് റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്.
