കോട്ടയം: ഭക്ഷ്യനിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട്പ്രവർത്തിക്കുന്നചെറുകിടസംരഭകർക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പ് കോട്ടയം സർക്കിൾ ഫോസ്ടാക് ട്രെയിനിംഗ് സംഘടിപ്പിക്കുന്നു. വീടുകളിലോ യൂണിറ്റുകളിലോ പലഹാരങ്ങൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ ഇവ നിർമ്മിച്ച് നൽകുന്നവർക്കാണ് പരിശീലനം നൽകുന്നത്. ഒരു ദിവസത്തെ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഫോസ്ടാക് സർട്ടിഫിക്കറ്റുകൾ നൽകും. പരിശീലന പരിപാടി സൗജന്യമാണ്. ജൂലൈ 31നകം ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കായിരിക്കും പ്രവേശനം. ഭക്ഷ്യസുരക്ഷ രജിസ്ട്രേഷനോടു കൂടി കോട്ടയം നഗരസഭ, വിജയപുരം, പനച്ചിക്കാട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ആയിരിക്കും മുൻഗണന. വിശദവിവരങ്ങൾക്ക് ഫോൺ : 8943346586