കൂടുതൽ ട്രെയിൻ സർവീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാൻ റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.ത്രിപാഠിക്ക് കത്തയച്ചു. നിലവിലെ ട്രെയിനുകളിൽ കോച്ച് വർദ്ധിപ്പിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. കേരളത്തിന് കൂടുതൽ ട്രെയിൻ സർവീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം രാജ്യസഭ എംപി വി ശിവദാസനും റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ദില്ലി, ബംഗളൂരു,മുംബൈ,ചെന്നൈ,കൊൽക്കത്ത നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് ആവശ്യമായ ട്രെയിനുകൾ ഇല്ലെന്നും, വിമാനയാത്രക്കൂലി കുത്തനെ ഉയർന്നതോടെ വ്യോമ യാത്ര അപ്രാപ്യമായ സാഹചര്യമാണെന്നും, ഈ സാഹചര്യത്തിൽ കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.