*പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു.*
ഞാറക്കോട് സ്വദേശി കുമാരൻ(61) ആണ് മരിച്ചത്.
പുലർച്ചെ 3.30നാണ് കാട്ടാന ആക്രമിച്ചത്. മൂത്രമൊഴിക്കാനായി വീട്ടുമുറ്റത്തേക്ക് ചെന്നതാണ് കുമാരൻ. ഈ സമയം കാട്ടാന ആക്രമിക്കുകയായിരുന്നു. ആന ഇപ്പോഴും ജനവാസ മേഖലയിൽ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്